ദക്ഷിണ ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി

earthquake

മനില: ദക്ഷിണ ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. മിന്‍ഡനാവോ ദ്വീപില്‍ ശനിയാഴ്ചയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ജനറല്‍ സാന്‌റോസ് നഗരത്തിനു 193 കിലോമീറ്റര്‍ കിഴക്കാണ് ചലനത്തിന്റെ പ്രഭവകേന്ദ്രം.
ഭൂകമ്പത്തിനു പിന്നാലെ ദി പസഫിക് സുനാമി വാണിംഗ് സെന്റര്‍ മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top