മിസോറാമില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത

ഐസ്വാള്‍: മിസോറാമില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകള്‍ തകരുകയും റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

പുലര്‍ച്ചെ 4.10 ഓടെയാണ് ഭൂചലനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സംസ്ഥാന ജിയോളജി, മിനറല്‍ റിസോഴ്സ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ ചമ്പായ് ജില്ലയിലെ സോഖാവ്താര്‍ മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.സംസ്ഥാന തലസ്ഥാനമായ ഐസ്വാള്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

നാശനഷ്ടത്തിന്റെ കണക്കുകള്‍ ഇതുവരെ തിട്ടപ്പെട്ടുത്തിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Top