ഗുജറാത്തിലെ കച്ചില്‍ ഭൂകമ്പം; റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 4.5 രേഖപ്പെടുത്തി

ഗുജറാത്ത് / കച്ച്: 24 മണിക്കൂറിനിടെ രണ്ടാം തവണയും ഗുജറാത്തില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

തിങ്കളാഴ്ച ഉച്ചക്ക് ശേഷം ഗുജറാത്തിലെ കച്ചില്‍ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.

രാജ്കോട്ട് ജില്ലയുടെ വടക്ക് പടിഞ്ഞാറ് 82 മീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഞായറാഴ്ച രാത്രി രാജ്കോട്ടിലും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രതയാണ് ഞായറാഴ്ച രാത്രി രേഖപ്പെടുത്തിയിരുന്നത്.

ഭൂചലനങ്ങള്‍ അനുഭവപ്പെട്ടതിന്റെ പശ്ചാതലത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാനി രാജ്കോട്ട്, കച്ച്, പത്താന്‍ ജില്ലാ കളക്ടര്‍മാരെ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി.

Top