ഉത്തരേന്ത്യയിൽ ശക്തമായ ഭൂചലനം; റിക്റ്റർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി

ഡൽഹി: ഡൽഹിയിൽ ഭൂചലനം. പുലർച്ചെ രണ്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.3 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായിട്ടുള്ളത്. ദില്ലിയിലുണ്ടായ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം നേപ്പാളാണെന്നാണ് നാഷണൽ സെൻറർ ഫോർ സീസ്മോളജി ട്വീറ്റിലൂടെ വ്യക്തമാക്കിയത്. ദില്ലിയിലെ വിവിധ മേഖലകളിൽ ഭൂകമ്പം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. നേപ്പാളിലെ ദോതി ജില്ലയിൽ വീട് തകർന്ന് മൂന്നുപേർ മരിച്ചു.

ഭൂകമ്പത്തിന്റെ ആഴം 10 കിലോമീറ്ററെന്നാണ് സീസ്മോളജി വകുപ്പ് വ്യക്തമാക്കുന്നത്. ഇതിനാലാണ് ദില്ലിയിലും പരിസരങ്ങളിലും ശക്തമായ ചലനം അനുഭവപ്പെട്ടത്.

Top