ഇറാനിലെ ആണവ കേന്ദ്രത്തിന് സമീപം ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത

ടെഹ്റാന്‍: ഇറാനിലെ ആണവ കേന്ദ്രത്തിന് സമീപം ഭൂചലനം. ബുഷെഹ്റിലുള്ള ആണവ കേന്ദ്രത്തിന് സമീപമാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയില്‍ 4.9 രേഖപ്പെടുത്തിയ ഭൂചലനം ബുധനാഴ്ച രാവിലെയാണ് അനുഭവപ്പെട്ടത്.

ഇറാനിലെ ബോറസ്ജാന് 10 കിലോമീറ്റർ തെക്കുകിഴക്കായാണ് ഭൂകമ്പം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യു‌എസ്‌ജി‌എസ്) അറിയിച്ചു. ബോറസ്ജാനില്‍ നിന്ന് 70 കിലോമീറ്റര്‍ ദൂരമാണ് ബുഷഹ്റിലെ ആണവ പ്ലാന്റിലേക്കുള്ളത്.

Top