ബിദ്ബിദില്‍ റിക്ടര്‍ സ്‌കെയിലില്‍ 2.2 രേഖപ്പെടുത്തിയ ഭൂചലനം

earthquake

മസ്‌കത്ത്: തലസ്ഥാന ഗവര്‍ണറേറ്റില്‍ നിന്ന് 70 കി.മീറ്റര്‍ അകലെ ബിദ്ബിദില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 2.2 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തിങ്കളാഴ്ച ഉച്ചക്ക് 12.14ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ബിദ്ബിദില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഫഞ്ചക്ക് സമീപം ഉയര്‍ന്ന ഭാഗങ്ങളിലാണ് ചലനം കൂടുതലായി അനുഭവപ്പെട്ടതെന്നും എന്നാല്‍, ഒമാന്റെ മറ്റുഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിട്ടില്ലെന്നും ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Top