കുവൈത്തില്‍ രണ്ടിടങ്ങളില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തി

earthquake

കുവൈറ്റ് സിറ്റി: കുവൈത്തില്‍ രണ്ടിടങ്ങളില്‍ നേരിയ ഭൂചലനം. കഴിഞ്ഞ ദിവസം കബ്ദ് മേഖലയുടെ വടക്കു ഭാഗത്തും ജഹ്റയുടെ തെക്കു ഭാഗങ്ങളിലുമായി നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷനല്‍ സീസ്മോളജിക്കല്‍ നെറ്റ് വര്‍ക്ക് (എന്‍ഐഎസ്) അറിയിച്ചു.

ഭൂചലനം അനുഭവപ്പെട്ടത് പുലര്‍ച്ച ആറിനുശേഷമാണ്. റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തി. ആറ് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായത്. ജഹ്റയിലെ താമസക്കാര്‍ക്ക് ഭൂചലനം അനുഭവപ്പെട്ടിരുന്നെന്ന് നാഷനല്‍ സീസ്മോളജിക്കല്‍ നെറ്റ് വര്‍ക്ക് മേധാവി ഡോ. അബ്ദുല്ല അല്‍ ഹിന്സി അറിയിച്ചു.

Top