ജമ്മു കാശ്മീരില്‍ ഭൂകമ്പം, ആളപായമില്ല

earthquake

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഭൂകമ്പം. ഇന്ന് രാവിലെ 4:48 നാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.5 രേഖപ്പെടുത്തിയതായിട്ടാണ് റിപ്പോര്‍ട്ട്.

അതേസമയം എന്തെങ്കിലും നാശനഷ്ടമോ, ആളപായമോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശനിയാഴ്ചയും ജമ്മു കാശ്മീരില്‍ 4.7 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു.

Top