ജമ്മുകശ്മീരില്‍ ഭൂചലനം; 3.9 തീവ്രത രേഖപ്പെടുത്തി

കശ്മീർ: ജമ്മു കശ്മീരിലെ കത്രയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 3.9 രേഖപ്പെടുത്തി. കത്രയില്‍ നിന്ന് 61 കിലോമീറ്റര്‍ കിഴക്കായി ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top