ഇന്തോനേഷ്യയില്‍ ശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

EARTH-QUAKE

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മൊലൂക്കാ കടലില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തിയ ഭൂകമ്പം തീരത്ത് നിന്ന് 24കിലോമീറ്റര്‍ അകലെ കടലിലാണ് ഉണ്ടായത്.

ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതായി ഇന്തോനേഷ്യയുടെ ജിയോഫിസിക്‌സ് ഏജന്‍സി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വീടുകള്‍ വിട്ടുപോകാന്‍ ആരംഭിച്ചിട്ടുണ്ട്. കടല്‍ത്തീരത്ത് താമസിക്കുന്നവരും മാറിത്താമസിക്കുവാന്‍ ആരംഭിച്ചു.

ഇന്‍ഡോനേഷ്യയിലെ വടക്കന്‍ സുലവേസിക്കും വടക്കന്‍ മലൂക്കുവിനും ഇടയ്ക്കാണ് മൊലൂക്ക കടല്‍ സ്ഥിതി ചെയ്യുന്നത്. ഭൂകമ്പത്തെ തുടര്‍ന്ന് മരണമോ, നാശനഷ്ടങ്ങളോ ഉണ്ടായില്ലെങ്കിലും ഈ പ്രദേശങ്ങളിലും അടുത്തുള്ള ടെര്‍ണേറ്റ് സിറ്റിയിലും ശക്തമായ ഭൂചലനം അനുഭവപെട്ടു.

Top