ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തി

earthquake

ഇംഫാല്‍: ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഉച്ചക്ക് 11.58ഓടെ മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന മണിപ്പൂരിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

ഭൂകമ്പത്തെ തുടര്‍ന്ന് ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top