പശ്ചിമ ഇറാനിലും കുവൈത്തിലും ശക്തമായ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 6.3തീവ്രത

EARTH-QUAKE

ടെഹ്‌റാന്‍: പശ്ചിമ ഇറാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളുകള്‍ പരിഭ്രാന്തരായി കെട്ടിടങ്ങള്‍ക്ക് പുറത്തിങ്ങി.

ഇറാനിലെ ഇലാമായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കുവൈത്തിലും ഇറാക്കിലെ ബാഗ്ദാദ്, കുര്‍ദിസ്ഥാന്‍ മേഖലയിലെ ഇര്‍ബില്‍ എന്നിവിടങ്ങളിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

കനത്തമഴയിലും പ്രളയത്തിലും അതിജീവിച്ചു വരികയായിരുന്നു കുവൈത്ത്. നിലവില്‍ ഭൂചലനമുണ്ടായത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

Top