യുഎഇയില്‍ നേരിയ ഭൂചലനം; നാശനഷ്ടങ്ങളില്ല

Earthquake

ദുബായ്: യു.എ.ഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഫുജൈറ തീരത്ത് ആണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം 6.08നാണ് ഉണ്ടായത്.

അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും ഫുജൈറ തീരദേശ മേഖലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top