സിക്കിമിൽ ഭൂചലനം; റിക്ടർ സ്‌കെയിൽ 4.3 തീവ്രത

ഗാങ്‌ടോക്ക്: സിക്കിമിൽ ഭൂചലനം. റിക്ടർ സ്‌കെയിൽ 4.3 തീവ്രത രേഖപ്പെടുത്തി. ഇന്ന് വെളുപ്പിന് 4.15ഓടെയാണ് യുക്‌സോമിൽ ഭൂചലനമുണ്ടായത്. രാജ്യത്ത് തുടർച്ചയായ ദിവസങ്ങളിൽ അനുഭവപ്പെടുന്ന മൂന്നാമത്തെ ഭൂചലനമാണ് സിക്കിമിലേത്.

ഞായറാഴ്ച അസമിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. വൈകുന്നേരം 4.18ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.ശനിയാഴ്ച ഗുജറാത്തിലെ സൂറത്തിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സംഭവിച്ചിരുന്നു. സൂറത്തിലെ തെക്ക് പടഞ്ഞാറൻ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

Top