പാലക്കാടും ഭൂചലനം; രണ്ട് തവണ ഭൂമി കുലുങ്ങി

earthquake

പാലക്കാട്: തൃശൂര്‍ പീച്ചി ഡാമിന്റെ പരിസരത്ത് ഭൂചലനം ഉണ്ടായതിനു പിന്നാലെ പാലക്കാടും ഭൂചലനം. പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോരമേഖലയായ പാലക്കുഴിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഇടിമുഴക്കം പോലുള്ള ശബ്ദത്തോടെ രണ്ട് തവണയാണ് ഭൂമി കുലുങ്ങിയത്. ഭൂചലനം അഞ്ച് സെക്കന്റ് നീണ്ടു നിന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. പനംകുറ്റി, വാല്‍ക്കുളമ്പ്, പോത്തുചാടി, രക്കാണ്ടി മേഖലയിലും പ്രതിഫലനമുണ്ടായി. നിരവധി വീടുകളുടെ ചുവരുകളില്‍ വിള്ളല്‍ രൂപപ്പെട്ടു. മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top