വടക്കന്‍ ജപ്പാനിലെ അവോമോരിയില്‍ ഭൂചലനം ; 6.1 തീ​വ്ര​ത

earthquake

ടോക്കിയോ : വടക്കന്‍ ജപ്പാനിലെ അവോമോരിയില്‍ ഭൂചലനം. അവോമോരിയുടെ കിഴക്കന്‍ തീരത്ത് പ്രദേശിക സമയം രാവിലെ 8:46നാണ് 6.1 തീവ്രതയുള്ള ഭൂചലനമുണ്ടായത്. അതേസമയം സൂനാമി ഭീഷണിയില്ലെന്ന് അധികൃതര്‍ അറിയിച്ചു.

അവോമോരിക്ക് സമീപമുള്ള ഹോക്കൈഡോ, ഇവാറ്റെ എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായി. എന്നാല്‍ പ്രഭവകേന്ദ്രത്തിനു സമീപത്തുള്ള ആണവനിലയങ്ങളില്‍ അസ്വാഭാവികമായൊന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരം.

Top