ന്യൂ കാലിഡോണിയയില്‍ ഭൂചലനം; പ്രദേശത്ത് മുന്നറിയിപ്പ് നല്‍കി

earthquake

നൗമി: ന്യൂ കാലിഡോണിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തുടര്‍ന്നു പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയതായി പസഫിക് സുനാമി കേന്ദ്രം അറിയിച്ചു.

കടലിനടിയില്‍ ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് പ്രദേശത്ത് വലിയ തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ക്ക് ജാഗ്രത വേണമെന്നും സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ന്യൂ കാലിഡോണിയ ദ്വീപില്‍ നിന്ന് 155 കിലോമീറ്റര്‍ കിഴക്ക്-തെക്കാണ് ഭൂകമ്പം ഉണ്ടായിട്ടുള്ളത്. സമീപകാലത്തുണ്ടായതില്‍ വെച്ച് തീവ്രതയേറിയ ഭൂകമ്പമാണിതെന്ന് അധികൃതര്‍ പറഞ്ഞു.

Top