മലപ്പുറത്ത് ഭൂചലനം

ലപ്പുറം : മലപ്പുറത്ത് ഭൂമികുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ. എടപ്പാൾ, അണ്ണക്കമ്പാട് ,കണ്ടനകം, വട്ടംകുളം, കാലടി, പടിഞ്ഞാറങ്ങാടി, തവനൂർ, മൂവാകര ആനക്കര, ചങ്ങരകുളം, എന്നീ പ്രദേശങ്ങളിലാണ് ഭൂമികുലുക്കം ഉണ്ടായതായി നാട്ടുകാർ പറയുന്നത്.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഭൂചലനം ഉണ്ടായത്. എന്നാൽ ദുരന്ത നിവാരണ അതോറിറ്റി ഭൂചലനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Top