ലഡാക്കില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയ്‌ലില്‍ 3.4 തീവ്രത രേഖപ്പെടുത്തി

ഡല്‍ഹി: ലഡാക്കില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയ്‌ലില്‍ 3.4 തീവ്രത രേഖപ്പെടുത്തി. രാവിലെ 8.25 നാണ് 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നാശനഷ്ടമോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭൂനിരപ്പില്‍നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.

ബംഗ്ലാദേശില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനത്തിന്റെ പ്രകമ്പനം ത്രിപുരയടക്കം പല വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു. ബംഗ്ലദേശില്‍ രാവിലെ ഒന്‍പത് അഞ്ചിനാണ് ഭൂമി കുലുങ്ങിയത്. ഭൂനിരപ്പില്‍നിന്ന് 55 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.

ഡല്‍ഹിയില്‍ മൂടല്‍ മഞ്ഞ് ശക്തമാണ്. മൂടല്‍ മഞ്ഞ് കാരണം ഡല്‍ഹിയില്‍ ഇറങ്ങേണ്ട രണ്ട് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. വിസ്താര എയര്‍ലൈന്‍സ് വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. അഹമ്മദാബാദ് – ഡല്‍ഹി വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചു വിട്ടു. മുംബൈ – ഡല്‍ഹി വിമാനം ജയ്പൂരിലേക്കും വഴിതിരിച്ചുവിട്ടു.

Top