ന്യൂഡല്‍ഹി: ഹരിയാനയിലെ ജാജറില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.7 രേഖപ്പെടുത്തിയ തീവ്രത കുറഞ്ഞ ഭൂചലനം അനുഭവപ്പെട്ടത്. ഇന്നലെ രാത്രി 10.36ഓടെയായിരുന്നു ഭൂചലനം. പ്രകമ്പനങ്ങള്‍ ഡല്‍ഹിയിലും അനുഭവപ്പെട്ടു.
എവിടെയും ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡല്‍ഹി, ഗുരുഗ്രാം തുടങ്ങിയവിടങ്ങളിലേയും സമീപപ്രദേശങ്ങളിലേയും നിരവധി പേര് പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതായി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.