ജപ്പാനില്‍ വന്‍ ഭൂചലനം; മെട്രോ ട്രെയിനുകള്‍ റദ്ദാക്കി, സുനാമി മുന്നറിയിപ്പ്

earthquake

ടോക്യോ: ജപ്പാനില്‍ വന്‍ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് മേഖലയിലെ മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ അടിയന്തിരമായി റദ്ദാക്കി.

ജപ്പാനിലെ വടക്ക് പടിഞ്ഞാറന്‍ മേഖലകളിലെ നിഗാട്ട, യമഗാട്ട എന്നിവിടങ്ങളില്‍ തിരമാലകള്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 200 ഓളം വീടുകളിലെ വൈദ്യുതബന്ധവും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. സമൂദ്രത്തിന് 10 കിലോമീറ്റര്‍ അടിയിലായാണ് റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

അതിനിടെ ജപ്പാനിലെ ചില തീരങ്ങളില്‍ സുനാമി തിരകള്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വടക്കുപടിഞ്ഞാറന്‍ മേഖലയിലെ യമാഗാട്ട, നിഗാട്ട എന്നിവിടങ്ങളിലാണ് തിരമാലകള്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ടുകളുള്ളത്. അതേസമയം, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപപ്രദേശത്ത് സ്ഥിതിചെയ്യുന്ന ആണവനിലയങ്ങളില്‍ അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Top