ഇറാനില്‍ ശക്തമായ ഭൂചലനം; രണ്ടു മരണം, 58 പേര്‍ക്ക് പരിക്ക്

EARTH-QUAKE

ടെഹ്‌റാന്‍: പടിഞ്ഞാറന്‍ ഇറാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ രണ്ടു പേര്‍ മരിച്ചു, 58 പേര്‍ക്ക് പരിക്കേറ്റു.

ഞായറാഴ്ച പുലര്‍ച്ചെ കര്‍മന്‍ഷ പ്രവിശ്യയിലായിരുന്നു ഭൂകമ്പം.

റിക്ടര്‍സ്‌കെയിലില്‍ 5.9 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്.

ഭൂകമ്പത്തിന്റെ പ്രഭകേന്ദ്രം ഇറാന്‍-ഇറാക്ക് അതിര്‍ത്തിയായിരുന്നു.

Top