ഇറാനിലും, യുഎഇയിലും ഭൂകമ്പം

റാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ യുഎഇയും കുലുങ്ങി. ആറ് സെക്കന്റോളം പ്രകമ്പനം നീണ്ടതായാണ് റിപ്പോർട്ട്. പക്ഷെ ആളപായങ്ങളും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇന്ന് രാവിലെയാണ് ഇറാനില്‍ ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 5.7 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇറാനിലെ ഭൂചലനത്തില്‍ ഇതിനുമുമ്പും യുഎഇയില്‍ പ്രകമ്പനം ഉണ്ടായിരുന്നു. എന്നാല്‍ നേരത്തെ അനുഭവപ്പെട്ടതിലും തീവ്രത ഇത്തവണയുണ്ടായി എന്നാണ്‌ റിപ്പോർട്ട്.

Top