ഇക്വഡോറിൽ ഭൂകമ്പം, 6.8 തീവ്രത; പെറുവിലും അനുഭവപ്പെട്ടു

ക്വിറ്റോ : ഇക്വഡോറിൽ രാത്രിയുണ്ടായ ഭൂകമ്പത്തിൽ 14 പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പെറുവിലും അനുഭവപ്പെട്ടു. ഭൂകമ്പം ശനിയാഴ്ച രാത്രിയാണുണ്ടായത്.

പ്രാദേശിക സമയം രാത്രി 12 മണിക്ക് ശേഷമാണ് ഭൂകമ്പമുണ്ടായത്. ഇക്വഡോറിലെ ബലാവോയാണ് പ്രഭവകേന്ദ്രം. പെറു അതിർത്തിക്ക് അടുത്താണ് ഈ പ്രദേശം. ഭൂകമ്പത്തിൽ വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുണ്ടായി.

ജനങ്ങൾ ശാന്തരായിരിക്കണമെന്ന് ഇക്വഡോർ പ്രസിഡന്റ് ഗ്വുല്ലെർമോ ലാസ്സോ ആവശ്യപ്പെട്ടു. ഭൂകമ്പത്തിൽ വീടുകൾക്കും, സ്‌കൂളുകൾക്കും മെഡിക്കൽ സെന്ററുകൾക്കും കേടുപാടുണ്ടായതായി റിപ്പോർട്ടുകളുണ്ട്. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടരുകയാണ്.

Top