ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യന്‍ മേഖലകളില്‍ ഭൂചലനം. ഡല്‍ഹിയിലും സമീപ പ്രദേശമായ ഗുഡ്ഗാവിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച രാത്രി 8.51ഓടെയായിരുന്നു ശക്തമായ പ്രകമ്പനത്തോടെ ഭൂകമ്പമുണ്ടായത്. ചണ്ഡീഗഢ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
ഉത്തരാഖണ്ഡിലെ റൂര്ഖിയിലും ഡെറാഡൂണിലും ശക്തമായ ഭൂചലനമുണ്ടായി. ഭൂകമ്പത്തിന്റെ തീവ്രത റിക്ടര്‍ സ്കെയിലില്‍ 5.5 രേഖപ്പെടുത്തി. ഡെറാഡൂണില്‍ നിന്ന് 121 കി.മീ. കിഴക്കു മാറിയാണു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യൂറോപ്യന്‍മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍ സെന്റര്‍ അറിയിച്ചു.