ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂകമ്പം; 4.4 തീവ്രത രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂകമ്പം. ഇന്ത്യന്‍ സമയം രാത്ര 1:29 നാണ് ഭൂകമ്പം ഉണ്ടായത്. 4.4 തീവ്രത രേഖപ്പെടുത്തിയതായി നാഷ്ണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 70 കിലോമീറ്റര്‍ ഉള്ളിലാണ് ഭൂചലനം ഉണ്ടായത്. വടക്ക് 9.75 ലാറ്റിറ്റിയൂഡിലും കിഴക്ക് 84.12 ഡിഗ്രി ലോംഗിറ്റിയൂഡിലുമാണ് പ്രഭവകേന്ദ്രം.

ഇന്ത്യന്‍ സമയം രാത്ര 1:29 നാണ് ഭൂകമ്പം ഉണ്ടായത്. ഇന്ത്യയില്‍ ഭൂകമ്പങ്ങളെ കുറിച്ച് അറിയിപ്പ് നല്‍കുകയും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും ചെയ്യുന്ന ഏജന്‍സിയാണ് നാഷ്ണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി. 155 സ്റ്റേഷനുകളാണ് എന്‍സിഎസിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്.

Top