അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; ഡല്‍ഹിയിലും ഉത്തരേന്ത്യയിലും പ്രകമ്പനം

ഡൽഹി: അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയിൽ റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിൽ ഉച്ചയോടെ ഭൂചലനം അനുഭവപ്പെട്ടു. ഡൽഹി എൻസിആറിന്റെ പല ഭാഗങ്ങളിലും നേരിയ ഭൂചലനം റിപ്പോർട്ട് ചെയ്തതായാണ് വിവരം. അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിന്റെ ആഘാതം മാത്രമാണ് ഉത്തരേന്ത്യയിലെ ചില മേഖലകളിൽ നേരിയ രീതിയിലുള്ള ചലനം അനുഭവപ്പെടാനുണ്ടായ കാരണമെന്നാണ് വിലയിരുത്തൽ.

അതേ സമയം അഫ്ഗാനിലുണ്ടായ ഭൂചലനത്തിൽ നാശനഷ്ടങ്ങളോ മറ്റോ സംഭവിച്ചിട്ടുണ്ടോ എന്നുള്ള വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. നാഷനൽ സെന്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച് ഉച്ചകഴിഞ്ഞ് 2.50 ന് ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കാബൂളിൽ നിന്ന് 241 കിലോമീറ്റർ വടക്കുകിഴക്കായാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Top