യുഎഇയില്‍ നേരിയ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 2.1 തീവ്രത

earthquake

ഫുജൈറ : മസാഫിയില്‍ നേരിയ ഭൂചലനം. ബുധന്‍ വൈകിട്ട് നാലോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 2.1 തീവ്രതയില്‍ ഭുചലനം രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പ്രദേശവാസികള്‍ക്ക് ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. പലരും ഭയന്ന് വീടുകള്‍ക്കും മറ്റു കെട്ടിടങ്ങള്‍ക്കും അകത്ത് നിന്ന് പുറത്തിറങ്ങി.
അതേസമയം ആര്‍ക്കും പരുക്കോ നാശനഷ്ടമോ റിപോര്‍ട്ട് ചെയ്തിട്ടില്ല.

Top