ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ആളപായമില്ല

അഗർത്തല: ത്രിപുരയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ റിക്ടർ സ്കെയിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.

ഭൂചലനത്തിൽ അപകടങ്ങളോ , കേടുപാടുകളോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

ത്രിപുര, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ഭൂചലനം ബുധനാഴ്ച രാവിലെ 10.20 നാണ് അനുഭവപ്പെട്ടതെന്ന് കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.

ത്രിപുരയിലും സമീപ പ്രദേശങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അഗർത്തലയിലെ ഡിസാസ്റ്റർ മാനേജ്മെന്റ് നിയന്ത്രണ കേന്ദ്രത്തിന്റെ ചുമതലയുള്ള സരത്ദാസ് വ്യക്തമാക്കി.

ഭൂചലനം 15-20 സെക്കന്റ് നീണ്ട് നിന്നു.

Top