ലാ​ഹോ​റി​ലും ഉ​ത്ത​രേ​ന്ത്യ​യി​ലും ശ​ക്ത​മാ​യ ഭൂ​ച​ല​നം; 20 മരണം

EARTH-QUAKE

ന്യൂഡല്‍ഹി : പാക് അധീന കശ്മീരിലും ഉത്തരേന്ത്യയിൽ വിവിധ ഭാഗങ്ങളിലും ഭൂചലനം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.3 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 4.35 ന് ​ആ​യി​രു​ന്നു ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഉത്തരേന്ത്യയിൽ കശ്മീർ, ഡല്‍ഹി, ഛണ്ഡീഗഡ് എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. പാക്കിസ്ഥാനിലെ വിവിധ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇസ്ലാമാബാദിലും ഖൈബർ-പഖ്‌തുൻ മേഖലയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. പാക്കിസ്ഥാനില്‍ 20​ പേര്‍ മരിക്കുകയും നൂറോളം പേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തു.

Top