കാഠ്മണ്ഡുവില്‍ വീണ്ടും ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തി

കാഠ്മണ്ഡു : നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

ദാഡിങ് ജില്ലയിലെ നൗബിസ് എന്ന സ്ഥലത്ത് പുലര്‍ച്ചെ 6:29നും,6:40നും റിക്ടര്‍ സ്‌കെയിലില്‍ യഥാക്രമം 5.2,4.3 തീവ്രതയില്‍ ഭൂചലനമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഭൂചലനത്തില്‍ ഇതുവരെ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top