അരുണാചല്‍ പ്രദേശില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തി

earthquake

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശി ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഇന്ന് പുലര്‍ച്ചെ 1.45 ഓടെയാണ് അനുഭവപ്പെട്ടത്. അരുണാചലിലെ പ്രധാന ജില്ലയായ പടിഞ്ഞാറന്‍ സിയാങിലെ അലോങിന് 40 കിലോമീറ്റര്‍ തെക്ക്കിഴക്കും സംസ്ഥാന തലസ്ഥാനമായ ഇറ്റാനഗറിന് 180 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറുമാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി.

പരുക്കുകളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിന്റെ നേരിയ പ്രഭാവം അരുണാചലിനു സമീപമുള്ള ടിബറ്റിലും അനുഭവപ്പെട്ടതായി ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

Top