ചൈനയില്‍ ശക്തമായ ഭൂചലനം; 6000 വീടുകള്‍ക്ക് നാശനഷ്ടം

EARTH-QUAKE

ബീജിങ്ങ്: ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ശക്തമായ ഭൂചലനത്തില്‍ 18 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഭൂചലനത്തില്‍ 6000 വീടുകള്‍ക്കാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്. ഭൂചലനത്തില്‍ ആളപായമുണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സിജിയിലെ ഷെവാന്‍ ഗ്രാമത്തിലെ 80 ശതമാനം വീടുകളും ഭൂചലനത്തില്‍ തകര്‍ന്നിട്ടുണ്ട്. ഗ്രാമത്തിലെ ഏകദേശം 830ഓളം പേര്‍ക്ക് 130 ടെന്റുകള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഭൂകമ്പ ദുരിത പ്രദേശങ്ങളില്‍ 200 ടെന്റും, 600 കിടക്കകളും പ്രവിശ്യ സിവില്‍ വകുപ്പ് അനുവദിച്ചിട്ടുണ്ട്.

Top