ഇന്തോനേഷ്യയില്‍ വീണ്ടും ഭൂകമ്പം ; റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തി

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തി.

ഞായറാഴ്ചയാണ് ഭൂകമ്പം ഉണ്ടായത്. മൊളുക്ക ദ്വീപിനു 174 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് ടെര്‍നേറ്റ് നഗരത്തില്‍ ആണ് ഭൂകമ്പം ഉണ്ടായത്.

ഭൂകമ്പത്തില്‍ റോഡുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പലയിടത്തും റോഡുകള്‍ പൊട്ടി പൊളിഞ്ഞു. ആളപായം ഒന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

Top