ചൈനയില്‍ രണ്ടിടങ്ങളില്‍ ഭൂചലനം; മൂന്ന് മരണം

earthquake

ബീജിംഗ്: ചൈനയുടെ വടക്കുപടിഞ്ഞാറ്, തെക്ക്പടിഞ്ഞാറന്‍ ഭാഗങ്ങളിലുണ്ടായ ശക്തമായ ഭൂചലനങ്ങളില്‍ മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. രണ്ടിടങ്ങളിലായാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയില്‍ 6.1 തീവ്രത രേഖപ്പെടുത്തി. ഇതിന് ശേഷം രണ്ട് ഭൂചലനം കൂടിയുണ്ടായതായി യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് തിബറ്റന്‍ പീഠഭൂമിയിലെ ക്വിങ്ഹായ് പ്രവിശ്യയിലും തെക്ക്പടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയിലുമാണ് ഭൂചലനമുണ്ടായത്. യുനാനിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ദാലിയില്‍ വെള്ളിയാഴ്ച രാത്രി 9.48നാണ് ഭൂചലനം അനുഭവപ്പെട്ടത്. 27 ഓളം പേര്‍ക്ക് പരിക്കേറ്റു. 20000 ത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു.ക്വിങ്ഹായ് പ്രവിശ്യയില്‍ 7.3 തീവ്രതയിലുളള ഭൂചലനമാണുണ്ടായത്. ഇവിടെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മഡുവോ ആണ് പ്രഭവകേന്ദ്രം.

Top