ഭൗമ മണിക്കൂർ ആചരിച്ച് ലോകം; ഒരു മണിക്കൂർ നേരം കണ്ണടച്ചു

പാരീസ്: ആഗോളതലത്തിൽ പ്രകൃതിയുമായി ഇണങ്ങിനിൽക്കേണ്ട സന്ദേശം ഓർമ്മിപ്പിച്ചുകൊണ്ട് ലോകം ഭൗമ മണിക്കൂർ ആചരിച്ചു. ഇത്തവണ പ്രകൃതിയെ നശിപ്പിക്കുന്നതിനെതിരേയും ആഗോള മഹാമാരിയായ കൊറോണയെ പ്രതിരോധിക്കുന്നതിനുമായിട്ടാണ് ഭൗമ മണിക്കൂർ ആചരിക്കപ്പെട്ടത്. രാത്രി എട്ടരമണിക്കാണ് എല്ലാ നഗരങ്ങളും വിളക്കുകൾ അണച്ചത്. ഒരു മണിക്കൂർ നേരമാണ് ഭൗമ മണിക്കൂർ ആചരണം നടന്നത്. കാലാവസ്ഥാ വ്യതിയാനത്തി നെതിരെ അവബോധം സൃഷ്ടിക്കലാണ് ആത്യന്തികമായ ലക്ഷ്യം.

വിശ്വപ്രസിദ്ധ നഗരങ്ങളായ പാരീസ്, ലണ്ടൻ, ന്യൂയോർക്ക്, സിഡ്‌നി അടക്കം ആചാരണത്തിൽ പങ്കുചേർന്നു. ലോകം മുഴുവൻ പ്രസിദ്ധമായ ദീപാലങ്കാരത്താൽ നിറയുന്ന ഈഫൽ ടവർ, ലണ്ടൻ ഐ, ഷാർഡ് സ്‌കൈസ്‌കാർപ്പർ, പിക്കാഡലി സർക്കസിലെ നിയോൺ സൈൻ ബോർഡുകൾ, ന്യൂയോർ്ക്കിലെ ടൈംസ്‌ക്വയർ, എംപയർ സ്റ്റേറ്റ് ബിൽഡിംഗ്, ഈജിപ്തിലെ കൊളോസിയം, സിഡ്‌നിയിലെ ഓപ്പറാ ഹൗസ്, ബർലിനിലെ ബ്രാൻഡ്ബർഗ് ഗേറ്റ്, മോസ്‌കോവിലെ ക്രംലിൻ സ്‌ക്വയർ എന്നിവയെല്ലാം വൈദ്യുതിയണച്ച് ഊർജ്ജ ഉപഭോഗം കുറച്ചുകൊണ്ടാണ് സന്ദേശം നൽകിയത്.

ഭൗമ മണിക്കൂറെന്നത് വെറുതേ കുറച്ചുനേരം ഇലട്രിക് ലൈറ്റുകൾ ഓഫ് ചെയ്യ്ത് ഊർജ്ജോപഭോഗം കുറയ്ക്കുന്നത് മാത്രമല്ല മനുഷ്യൻ ഈ പ്രകൃതിയുടെ സ്വസ്ഥത എത്രകണ്ട് ഇല്ലാതാക്കുന്നു എന്നതിന്റെ തിരിച്ചറിവുകൂടിയാണെന്നും ലോക പ്രശസ്ത പരിസ്ഥിതി പ്രവർത്തകർ ഓർമ്മിപ്പിച്ചു.

Top