ഇന്തോനീഷ്യയിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ജക്കാർത്ത: ഇന്തോനീഷ്യയിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മൗമേറ നഗരത്തിന് 100 കിലോമീറ്റർ വടക്ക് ഫ്ലോറസ് കടലിൽ 18.5 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ആയിരം കിലോമീറ്റർ ചുറ്റളവിൽ വരെ തിരകൾക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

ഇന്തോനീഷ്യയിലുണ്ടായ മാരകമായ ഭൂചലനങ്ങളിൽ ഒന്ന് 2004 ഉണ്ടായതാണ്. സുമാത്ര തീരത്ത് 9.1 തീവ്രതയിൽ രേഖപ്പെടുത്തിയ ഭൂചലനം അതിഭീകര സുനാമി തിരകൾക്ക് കാരണമായിരുന്നു. അന്ന് രണ്ടു ലക്ഷത്തോളം പേരുടെ ജീവനാണ് സുനാമി തിരകൾ കവർന്നത്.

Top