ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത

EARTH-QUAKE

കശ്മീര്‍: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രതയുള്ള ഭൂചലനമാണുണ്ടായത്. പാക് അധീന കശ്മീരിലെ മിര്‍പ്പൂരില്‍ ഉച്ചയ്ക്ക് 12.31ഓടെയാണ് ഭൂചലനമുണ്ടായത്.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തുണ്ടായ ഭൂചലനത്തില്‍ 38 പേര്‍ മരിക്കുകയും കെട്ടിടങ്ങളും റോഡുകളും തകരുകയും ചെയ്തിരുന്നു.

തുടര്‍ച്ചയായ ദിവസങ്ങളിലുണ്ടായ ഭൂചലനങ്ങളെ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

മുന്‍കരുതലെന്ന നിലയില്‍ ചില ആശുപത്രികളില്‍ നിന്ന് രോഗികളെ മാറ്റിപാര്‍പ്പിച്ചു. കഴിഞ്ഞ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും ഭൂചലനമുണ്ടായത്.

Top