7.8 തീവ്രത രേഖപ്പെടുത്തി റഷ്യയില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് നല്‍കി

മോസ്‌കോ: റഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി ശക്തമായ ഭൂചലനം. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

റഷ്യയിലെ കംചത്ക് പ്രവിശ്യയില്‍ നികോസല്‍ക്യ നഗരത്തില്‍ നിന്നും 200 കിലോമീറ്റര്‍ ദൂരെ ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 11.34 ഓടെയാണ് ഭൂചലനം ഉണ്ടായത്.

ഭൂചലനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. പസഫിക് തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കുവാന്‍ യുഎസ് ജിയോളജിക്കല്‍ സര്‍വേ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സമുദ്രനിരപ്പില്‍ നിന്നും 10 കിലോമീറ്റര്‍ താഴെയാണ് ഭൂചലനം ഉണ്ടായതെന്നും, ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ജിയോളജി വിദഗ്ധര്‍ വ്യക്തമാക്കി.

Top