അമിത ഇയര്‍ഫോണ്‍ ഉപയോഗം കേള്‍വി ശക്തി ഇല്ലാതാക്കും

യര്‍ഫോണ്‍ ഉപയോഗിച്ച് പാട്ടു കേള്‍ക്കുന്നവരുടെ ശീലം ഇന്ന് കൂടി വരികയാണ്. സ്ഥിരമായി ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നത് ചെവിയ്ക്ക് ദോഷം ചെയ്യും. ഇയര്‍ഫോണില്‍ പാട്ടു കേള്‍ക്കുന്ന ശീലമുള്ളവര്‍ 10 മിനിട്ടു പാട്ടു കേട്ട ശേഷം അഞ്ചു മിനിട്ടെങ്കിലും ചെവിക്കു വിശ്രമം നല്‍കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇയര്‍ഫോണ്‍ വയ്ക്കാതെ പാട്ടു കേള്‍ക്കുന്നതാണ് ഏറ്റവും നല്ലത്. അല്ലെങ്കില്‍ ക്രമേണ കേള്‍വിശക്തിയെ ബാധിക്കും.

ദിവസം ഒരു മണിക്കൂര്‍ മാത്രമേ ഇയര്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇയര്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അമിത ശബ്ദം രക്തക്കുഴലുകളെ ചുരുക്കി രക്തസമ്മര്‍ദം വര്‍ധിപ്പിക്കും. ചെവിക്കുള്ളിലെ പ്രഷര്‍ കൂടുന്ന മെനിയേഴ്സ് സിന്‍ഡ്രോം ഉള്ളവര്‍ക്കു തലചുറ്റല്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അമിതശബ്ദം ശരീരത്തിലെ അസിഡിറ്റി വര്‍ധിപ്പിക്കും. പ്രമേഹ രോഗികള്‍ അമിതശബ്ദം കേട്ടാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ദ്ധിക്കും.

അമിതശബ്ദം മൂലം ഏകാഗ്രത കുറയും. കുട്ടികളെയാണ് ഇതു കൂടുതല്‍ ബാധിക്കുക. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നാഷനല്‍ ഇനിഷ്യേറ്റിവ് ഫോര്‍ സേഫ് സൗണ്ടിലെ(ഐഎംഎ നിസ്) വിദഗ്ധ ഡോക്ടര്‍മാരുടേതാണ് ഈ മുന്നറിയിപ്പുകള്‍. ഗര്‍ഭിണികള്‍ ഒരിക്കലും ഇയര്‍ ഫോണ്‍ ഉപയോഗിച്ച് പാട്ട് കേള്‍ക്കരുത്. അത് കുഞ്ഞിനാണ് കൂടുതല്‍ ദോഷം ചെയ്യുന്നത്.

Top