ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വില്ലന്റെ മോഷന്‍ ടീസര്‍ പുറത്തെത്തി

രാധകര്‍ ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം വില്ലന്റെ മോഷന്‍ ടീസര്‍ പുറത്തെത്തി.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികയായി എത്തുന്നത്.

കോളിവുഡ് താരങ്ങളായ വിശാലും ഹന്‍സികയും, തെലുങ്ക് താരങ്ങളായ ശ്രീകാന്തും, റാഷി ഖന്നയും വില്ലനിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്.

ചിത്രം ഒക്ടോബര്‍ 27ന് തിയേറ്ററുകളില്‍ എത്തും.

കൂടാതെ സിദ്ദിഖ്, രഞ്ജി പണിക്കര്‍, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, കോട്ടയം നസീര്‍ തുടങ്ങി വമ്പന്‍ താരനിരയും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ്.

മനോജ് പരമഹംസയുടേതാണ് ഛായാഗ്രഹണം. 4 മ്യൂസിക്കാണ് സംഗീതം ഒരുക്കുന്നത്.

റോക്‌ലൈന്‍ എന്റര്‍ടൈന്‍മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ റോക്‌ലൈന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top