ആപ്പിള്‍ കമ്പനി ഇന്ത്യയിലേക്ക്; ആദ്യ വില്‍പ്പന ഓണ്‍ലൈനിലൂടെ

മേരിക്കന്‍ കമ്പനിയായ ആപ്പിള്‍ ഇന്ത്യയിലേക്ക് എത്തുന്നു. ഇന്ത്യയില്‍ ഫോണ്‍ നിര്‍മിക്കാനും ഉപയോക്താക്കള്‍ക്ക് നേരിട്ട് ഇടനിലക്കാരില്ലാതെ ഫോണ്‍ വില്‍ക്കാനും തയാറായാണ് കമ്പനി വരുന്നത്. എന്നാല്‍ ആദ്യ വില്‍പന ഓണ്‍ലൈനായിട്ടായിരിക്കും നടത്തുക എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ആദ്യ ആപ്പിള്‍ സ്റ്റോറിലേക്ക് നടന്നു കയറാന്‍ കുറച്ചു കാലം കൂടെ കാത്തിരിക്കണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കമ്പനിയുടെ ഉപകരണങ്ങള്‍ പോലെ ആപ്പിള്‍ സ്റ്റോറുകളും കമ്പനി നടത്തുന്ന ഒരു പ്രസ്താവനയായിരിക്കും. കമ്പനി പേറ്റന്റ് എടുത്തിട്ടുള്ള നിര്‍മാണരീതികളും മറ്റു കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചുള്ളവയായിരിക്കും ഇത്തരം സ്റ്റോറുകള്‍.

അതേസമയം, സര്‍ക്കാരിന്റെ നീക്കത്തെ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസോസിയേഷന്‍ സ്വാഗതം ചെയ്തു. ഇതിലൂടെ ഇന്ത്യയിലെ റീട്ടെയ്ല്‍ രംഗം ലോകത്തെ മികച്ച വിപണികള്‍ക്കൊപ്പമാകുമെന്ന് അവര്‍ പറഞ്ഞു. അടുത്ത കാലം വരെ ആപ്പിളിനെ പോലെയുള്ള കമ്പനികള്‍ തങ്ങളുടെ ഫോണുകളും മറ്റും ഉണ്ടാക്കാനുള്ള സാമഗ്രികളില്‍ 30 ശതമാനം ഇന്ത്യല്‍ നിന്നു തന്നെ കണ്ടെത്തണം എന്നതായിരുന്നു നയം. ഇതാണ് ഇപ്പോള്‍ വേണ്ടെന്നുവച്ചത്. ആപ്പിളിനെ പോലെയുള്ള കമ്പനികള്‍ക്ക് ആഹ്ലാദം പകര്‍ന്നതും ഇതാണ്.

Top