എല്‍കെജി കുട്ടികളുടെ വായില്‍ സെല്ലോടേപ്പ് ഒട്ടിച്ച അദ്ധ്യാപികയെ പുറത്താക്കി

ന്യൂഡല്‍ഹി: ക്ലാസ്സില്‍ ഇരുന്ന് ബഹളം വെച്ചതിന് എല്‍കെജി വിദ്യാര്‍ത്ഥികളുടെ വായില്‍ സെല്ലോടേപ്പ് ഒട്ടിച്ച അദ്ധ്യാപികയെ പിരിച്ചു വിട്ടു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പുറംലോകം സംഭവമറിയുന്നത്.

ഗുര്‍ഗാവിലെ ഒരു സ്വകാര്യ സ്‌കൂളിലെ എല്‍കെജി കുട്ടികളോടാണ് അദ്ധ്യാപിക ഈവിധം ക്രൂരമായി പെരുമാറിയത്. ക്ലാസ്സിലിരുന്നു ബഹളമുണ്ടാക്കുന്ന കുട്ടികളുടെ വായില്‍ അദ്ധ്യാപിക ടേപ്പ് ഒട്ടിക്കുന്ന ദൃശ്യങ്ങള്‍ വ്യക്തമായി കാണാന്‍ സാധിക്കും. സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ മാനേജ്‌മെന്റിന് പരാതി നല്‍കുകയും ഉടനടി തന്നെ അദ്ധ്യാപികക്കെതിരെ നടപടി എടുക്കുകയുമായിരുന്നു.

എന്നാല്‍ കുട്ടികള്‍ ചില സമയങ്ങളില്‍ മോശം വാക്കുകള്‍ പറയുമെന്നും സ്ഥിരമായി ബഹളമുണ്ടാക്കുകയും ചെയ്യുന്നതില്‍ സഹിക്കെട്ടാണ് വായില്‍ സെല്ലോടേപ്പ് ഒട്ടിച്ചതെന്നുമാണ് അദ്ധ്യാപികയുടെ വാദം

Top