ഒരാള്‍ക്ക് കൊറോണ കിട്ടിയാല്‍ 4 പേര്‍ക്ക് വിതരണം ചെയ്യും; വീട്ടിലിരിക്കാന്‍ പറയുന്നത് ഇതുകൊണ്ട്!

കൊവിഡ്19 ബാധിക്കുന്ന ഓരോ ഇന്ത്യക്കാരനും ശരാശരി 1.5 ആളിലേക്കും, ഏറ്റവും മോശം കേസുകളില്‍ നാല് പേരിലേക്കും തങ്ങള്‍ക്ക് ലഭിച്ച ഇന്‍ഫെക്ഷന്‍ കൈമാറുന്നതായി ഇന്ത്യന്‍ കൗണ്‍സില്‍ തയ്യാറാക്കിയ മാത്തമാറ്റിക്കല്‍ മോഡലിംഗ് കണ്ടെത്തി. ഒരു ഇന്‍ഫെക്ഷന്‍ ജനസംഖ്യയിലേക്ക് എത്ര വേഗത്തില്‍ പടരുന്നുവെന്ന് കണ്ടെത്താനാണ് എപ്പിഡെമോളജിക്കല്‍ സ്വഭാവം അനുസരിച്ചുള്ള കണക്കുകൂട്ടല്‍ നടത്തിയത്.

ഇത് പ്രകാരം മൂല്യം ഒന്നില്‍ താഴെയാണെങ്കില്‍ വൈറസ് ചത്തുപോകാനുള്ള വഴിയിലാണെന്നും, രണ്ടിന് മുകളിലാണെങ്കില്‍ കടുത്ത പ്രശ്‌നങ്ങളില്ലാതെ പ്രതിസന്ധി ഒഴിയില്ലെന്നുമാണ് കണക്കാക്കുക. ഇന്ത്യയിലെ കൊറോണാവൈറസ് രോഗത്തിന്റെ പകര്‍ച്ചയെക്കുറിച്ച് ഫെബ്രുവരി വരെയുള്ള കണക്ക് അനുസരിച്ചാണ് പഠനം നടത്തിയത്. നിലവില്‍ 471 പേര്‍ക്ക് ഇന്‍ഫെക്ഷന്‍ ബാധിച്ച് 9 പേരുടെ മരണത്തില്‍ കലാശിച്ചും നില്‍ക്കുന്ന അവസ്ഥയ്ക്ക് മുന്‍പുള്ള കണക്കാണ് പഠനത്തിന് ഉപയോഗിച്ചത്.

റിപ്പോര്‍ട്ട് അനുസരിച്ച് ലക്ഷണങ്ങള്‍ കാണിക്കുക 50% കേസുകള്‍ 3 ദിവസത്തിനുള്ളില്‍ ക്വാറന്റൈന്‍ ചെയ്താല്‍ ആകെ കേസുകളുടെ എണ്ണം 62 ശതമാനം കുറയ്ക്കാനും, പരമോന്നതിയില്‍ 89% കുറയ്ക്കാനും സാധിക്കും. വളര്‍ച്ച തടാന്‍ സാമൂഹികമായി അകലം പാലിക്കുന്നതാണ് പ്രധാന ഘടകമെന്ന് പഠനം തെളിവാകുന്നു. ലക്ഷണങ്ങളുമായി യാത്ര ചെയ്‌തെത്തുന്നവരെ സ്‌ക്രീന്‍ ചെയ്യുന്നത് തന്നെ വൈറസിനെ സമൂഹത്തിലേക്ക് ഇറക്കുന്നത് 1 മുതല്‍ 3 ആഴ്ച വരെ തടയാന്‍ സഹായിക്കും.

ചുരുങ്ങിയത് 4 പേരിലേക്കാണ് കൊറോണ ഇന്‍ഫെക്ഷന്‍ ബാധിച്ച ഒരു വ്യക്തി വൈറസിനെ കൈമാറുന്നത്. പ്രതിരോധ മരുന്നുകള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ ക്വാറന്റൈന്‍ അനുസരിച്ച് വീടുകളില്‍ കഴിയുന്നതും, കൈകള്‍ വൃത്തിയാക്കുന്നതും, ചുമയും, തുമ്മലും തടയുന്നതുമെല്ലാമാണ് മികച്ച പ്രതിരോധ മാര്‍ഗ്ഗങ്ങള്‍.

Top