സംസ്ഥാനത്തിനുള്ളില്‍ സ്വര്‍ണം മാറ്റാന്‍ ഇ വേ ബില്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചുവെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കേരളം വഴിയുള്ള സ്വര്‍ണക്കടത്ത് തടയാന്‍ ശക്തമായ നടപടിയെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്ത് വലിയ തോതില്‍ സ്വര്‍ണം കള്ളക്കടത്ത് കൂടുന്നുവെന്നും സംസ്ഥാനത്തിനുള്ളില്‍ സ്വര്‍ണം മാറ്റാന്‍ ഇ വേ ബില്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചുവെന്നും ഐസക് അറിയിച്ചു.

സ്വര്‍ണം സംബന്ധിച്ച് ജി എസ് ടി സബ് കമ്മിറ്റി ചേര്‍ന്നിരുന്നുവെന്നും ഇ വേ ബില്‍ വേണമെന്ന് യോഗത്തില്‍ കേരളം ആവശ്യപ്പെട്ടുവെന്നും തോമസ് ഐസക് പറഞ്ഞു. എന്നാല്‍, ഗുജറാത്ത്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ ഇതിനോട് വിയോജിച്ചു. ഇ വേ ബില്‍ കേരളത്തില്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Top