പൊലീസ് ജീപ്പിന് ചൂറ്റം തടിച്ചുകൂടി ജനം;ഒടുവില്‍ സീറ്റ് ബെല്‍റ്റിട്ട് ഉദ്യോഗസ്ഥന്‍ . . .വീഡിയോ

മുസാഫര്‍പൂര്‍: രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ സെപ്റ്റംബര്‍ ആദ്യം നിലവില്‍ വന്നിരുന്നു. പിഴ പുതുക്കിയതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധവും ഉയരുകയാണ്. കര്‍ശനമായി പിഴ ഈടാക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെ നിയമം ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അതിനെതിരെ വലിയ രീതിയിലാണ് ആളുകള്‍ പ്രതിഷേധിക്കുന്നത്.അത്തരത്തില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയെത്തിയ പൊലീസുകാരോട് നാട്ടുകാര്‍ തട്ടിക്കയറിയെന്ന് മാത്രമല്ല അവരെ അസഭ്യം പറയുന്നത് വരെയെത്തിയിരിക്കുകയാണ് ബീഹാറിലെ മുസാഫര്‍പൂറില്‍.

പൊലീസ് വണ്ടിയുടെ ഗ്ലാസ് താഴ്ത്തി സീറ്റ് ബെല്‍റ്റ് ഇടാമെന്ന് പൊലീസുകാര്‍ പറയുന്നതൊന്നും നാട്ടുകാര്‍ ശ്രദ്ധിക്കുന്നില്ല. വണ്ടിക്ക് ചുറ്റും ആളുകൂടിയതോടെ പൊലീസുകാര്‍ സീറ്റ് ബെല്‍റ്റിട്ട് സ്ഥലം വിടുകയായിരുന്നു

Top