കേരളത്തിലെ സിനിമാ തിയറ്ററുകളില്‍ ഇ-ടിക്കറ്റിങ് സംവിധാനം ഇന്നുമുതല്‍ നിലവില്‍വരും

theatre

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സിനിമാ തിയറ്ററുകളിലും ഇ-ടിക്കറ്റിങ് സംവിധാനം ഇന്നുമുതല്‍ നിലവില്‍വരും. കേരള ചലച്ചിത്ര വികസന കോര്‍പറേഷന്റെ (കെ എസ് എഫ് ഡിസി) തിയറ്ററുകളിലും, തിരുവനന്തപുരം കൈരളി കോംപ്ലക്‌സിലുമാണ് ഈ സംവിധനം ആദ്യം നടപ്പാക്കുന്നത്.

തുടര്‍ന്ന് ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മറ്റു സ്വകാര്യ തിയറ്ററുകളിലും ഇ-ടിക്കറ്റിങ് സംവിധാനം കൊണ്ടുവരുമെന്നു കെഎസ് എഫ്ഡിസി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ വ്യക്തമാക്കി.

ഇ-ടിക്കറ്റിങ് സംവിധാനം നടപ്പാക്കുന്നതിലൂടെ എത്രപേര്‍ സിനിമ കണ്ടുവെന്ന കൃത്യമായ കണക്കുകളില്‍ ധാരണ ഉണ്ടാകുമെന്നും, കൂടാതെ തിയറ്റര്‍ വരുമാനം പങ്കുവയ്ക്കുന്നതു സംബന്ധിച്ച് ചലച്ചിത്ര മേഖലയില്‍ സുതാര്യത വരുത്താനും സാധിക്കും

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണു തിയറ്ററുകളില്‍ ഇ-ടിക്കറ്റിങ് നടപ്പാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഒരു വിഭാഗം തിയറ്റര്‍ ഉടമകളുടെ എതിര്‍പ്പുമൂലം ഇത് വൈകുകയായിരുന്നു.

നിലവില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണു പദ്ധതിയുടെ സാങ്കേതിക ചുമതല ഏറ്റെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ 570 തിയറ്ററുകളെയും സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഏക സെര്‍വറുമായി ബന്ധിപ്പിക്കുക വഴി നികുതി തദ്ദേശ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്കും വിതരണക്കാരുടെയും തിയറ്റര്‍ ഉടമകളുടെയുമെല്ലാം വിഹിതം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും പോകും. ഓരോ ദിവസത്തെയും കലക്ഷന്‍ ഓണ്‍ലൈനായി പരിശോധിക്കാനും ഇതുവഴി സാധിക്കും.

Top