പാലക്കാട് ഇ ശ്രീധരന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ മെട്രോമാന്‍ ഇ ശ്രീധരന്‍ പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയാകും. തൃശൂരില്‍ വച്ച് നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം പാലക്കാട് മത്സരിക്കാന്‍ ഇ ശ്രീധരന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ ശുപാര്‍ശ കേന്ദ്രത്തിനു കൈമാറി.

നാളെ വടക്കന്ത്ര വേലയാണ്. ഇതിനോടനുബനന്ധിച്ച് അവിടുത്തെ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ശ്രീധരന്‍ തന്റെ പ്രചാരണം ആരംഭിക്കുമെന്നാണ് സൂചന. അതേസമയം, കെ എസ് രാധാകൃഷ്ണന്‍ തൃപ്പൂണിത്തുറയില്‍ നിന്ന് ജനവിധി തേടും. അദ്ദേഹം അനൗദ്യോഗിക പ്രചാരണം ആരംഭിച്ചുകഴിഞ്ഞു.

 

Top