കാല്‍ കഴുകുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമെന്ന് ഇ ശ്രീധരന്‍

പാലക്കാട്: പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തന്റെ കാല്‍ കഴുകിയതിനെ ന്യായീകരിച്ച് ബിജെപി സ്ഥാനാര്‍ഥി ഇ. ശ്രീധരന്‍. കാല്‍ കഴുകുന്നതും വന്ദിക്കുന്നതും സ്ഥാനാര്‍ഥിയോടുള്ള ബഹുമാനമാണെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണത്തിനിടെ ഇ. ശ്രീധരനെ പ്രവര്‍ത്തകര്‍ കാല്‍കഴുകി സ്വീകരിച്ചിരുന്നു. ചിലയിടങ്ങളില്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കാല്‍തൊട്ടു വന്ദിക്കുകയും ചെയ്തു.

കാല്‍ കഴുകുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗം ആണ്. സംഭവം വിവാദം ആക്കുന്നവര്‍ക്ക് സംസ്‌കാരം ഇല്ലെന്ന് പറയേണ്ടി വരുമെന്നും ശ്രീധരന്‍ പറഞ്ഞു. വിവാദങ്ങളെയും അഭിനന്ദനങ്ങളെയും ഒരേ പോലെ സ്വീകരിക്കുന്നു. സാധാരണ രാഷ്ട്രീയക്കാരുടെ ശൈലിയിലല്ല തന്റെ പ്രവര്‍ത്തനം. എതിരാളികളെ കുറ്റം പറയാറില്ല. സനാദന ധര്‍മ്മത്തിന്റെ ഭാഗം അല്ല അതെന്നും അദ്ദേഹം വ്യക്തമാക്കി.

 

Top