ഇ ശ്രീധരന്‍ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചു

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മെട്രോമാന്‍ ഇ.ശ്രീധരന്‍ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചു. 15 മുതല്‍ പദവി വഹിക്കില്ലെന്നു കാണിച്ചുള്ള ശ്രീധരന്റെ രാജിക്കത്ത് ഡിഎംആര്‍സി അംഗീകരിച്ചു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു മുന്‍പ് ഔദ്യോഗിക സ്ഥാനം രാജി വെയ്ക്കുമെന്നു അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. 1997ല്‍ ഡിഎംആര്‍സിയില്‍ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ശ്രീധരന്‍ 2012 ജനുവരി മുതല്‍ മുഖ്യ ഉപദേഷ്ടാവ് ചുമതല വഹിക്കുകയായിരുന്നു.

 

Top